ടിവി പരമ്പര കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചുവെന്നും, ദ്വേഷ്യം വന്ന താന്‍ ടിവി അടിച്ചു പൊട്ടിച്ചുവെന്നുമുള്ള പാക് മുന്‍ ക്രിക്കറ്റ് ഷഹീദ് അഫ്രിദിയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. അഫ്രിദിയുടെ വാക്കുകള്‍ കേട്ട് ടിവി അവതാരകയും കാണികളും കയ്യടിക്കുന്നതും കാണാം. പാക്കിസ്ഥാനിലെ ഹിന്ദു വിരുദ്ധതയാണ് ഇതെല്ലാം കാണിക്കുന്നതെന്നാണ് വിമര്‍ശനം.
കുറച്ച് വര്‍ഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ടിവി പരമ്പര കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിനാല്‍ വീട്ടിലെ ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തില്‍ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്.
‘കുട്ടികളുടെ മുന്നില്‍വെച്ച് ടിവി കാണരുതെന്ന് ഞാന്‍ ഭാര്യയോട് എപ്പോഴും പറയാറുണ്ട്. ഒറ്റക്ക് കണ്ടോളൂ എന്നും പറയാറുണ്ട്. ഒരു ദിവസം ഞാന്‍ മുറിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ കണ്ടത് മകള്‍ ടിവി കാണുന്നതാണ്. അവള്‍ അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നുണ്ട്. അന്ന് ദേഷ്യമടക്കാനാകാതെ ഞാന്‍ ടിവി തല്ലിപ്പൊട്ടിച്ചു. ഒരു ഇന്ത്യന്‍ പരമ്പരയിലെ രംഗമായിരുന്നു അത്’. അഭിമുഖത്തില്‍ അഫ്രീദി പറയുന്നു.












