കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കണമെന്നാവശ്യപ്പെട്ട് നടൻ ഷെയ്ന് നിഗം. ഷെയ്നും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ആദ്യ ഉപാധിയായി നിര്‍മാതാക്കള്‍ മുന്നോട്ട് വെച്ചത് ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കുക എന്നതായിരുന്നു. ജനുവരി അഞ്ചിനകം ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.
ഇതിന് ശേഷം വെയില്, കുര്‍ബാനി ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കണമെന്നും നിര്‍മാതക്കള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.
പ്രശ്നത്തില്‍ ജനുവരി ഒമ്പതിന് താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയിലാവും ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമുണ്ടാവുക.
Discussion about this post