കൊച്ചി: നടന് ഷെയ്ൻ നിഗത്തിനെതിരെ നിലപാടില്‍ ഉറച്ച് നിര്‍മ്മാതാക്കളുടെ സംഘടന. മാത്രമല്ല ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയിനിന് നിര്‍മ്മാതാക്കള്‍ നല്കിയ സമയ പരിധി ഇന്ന് അവസാനിക്കും.
അതോടെ ഷെയ്നുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷറര്‍ ബി രാകേഷും സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഡ്വാന്‍സ് നല്കിയ തുക തിരിച്ച് വാങ്ങാനാണ് നടപടി തുടങ്ങിയത്.
ഷെയ്ന് നിഗത്തിന്റെ പ്രശ്നത്തില്‍ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച്ച ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post