ഡല്‍ഹി: ഇന്ത്യയൊട്ടുക്ക് ചര്‍ച്ചയായിട്ടും ബോളിവുഡ് പറയാതെ മൂടിവച്ച കശ്മീരി പണ്ഡിറ്റുകളുടെ ദാരുണ ജീവിതം അഭ്രപാളിയിലെത്തുന്നു. ‘ഷികാര,ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് കാശ്മീരി പണ്ഡിറ്റ്‌സ് എന്ന് പേരിട്ടുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത്
വിധു വിനോദ് ചോപ്രയാണ്.
30 വര്‍്ഷം മുമ്പുള്ള ഒരു കാശ്മീരി ദമ്പതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 1987 വരെ സന്തോഷപൂര്‍ണമായ അവരുടെ ജീവിതം പിന്നീട് സ്വന്തം നാട്ടില്‍ നിന്ന് അടിച്ചിറക്കപ്പെട്ട അവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടതെങ്ങനെയെന്ന് സിനിമ കാണിച്ചു തരുന്നു. 1989 മുതല്‍ ഇന്നുവരെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നതും ചിത്രം വരച്ചുകാട്ടുന്നു.
കശ്മീരിലെ ഇസ്ലാമിക തീവ്രവാദവും അതിന് കൂട്ടു നിന്ന ഭരണാധികാരികളും മതയാഥാസ്ഥിതികരും എങ്ങനെയാണ് ഹിന്ദു സമൂഹത്തെ കൈകാര്യം ചെയ്തതെന്ന വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യയിലെ ജനസാമാന്യം ഇത്തരം സംഭവങ്ങള്‍ അറിയാതെ പോകണം എന്ന ചിലരുടെ ഗൂഢ താല്‍പര്യത്തിന് കൂടിയാണ് സിനിമ പുറത്ത് വരുന്നതോടെ വിരാമമാകുന്നതെന്നാണ് വിലയിരുത്തല്‍













Discussion about this post