സിപിഎമ്മിന്റേത് ആദര്‍ശമോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത പ്രവര്‍ത്തനങ്ങളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ട്രാക്കില്‍ ബോംബ് സ്ഥാപിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളും, ട്രെയിന്‍ യാത്രക്കാരെ വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുന്നതും ഗുണ്ടായിസമാണ്, അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്ന് ബുധനാഴ്ച മമത പ്രസ്താവിച്ചു.
‘പ്രതിഷേധമാണെന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രാജ്യമെമ്പാടും അക്രമമഴിച്ചു വിടുകയാണ്. ഇത് പ്രതിഷേധമല്ല, മറിച്ച് ദാദാഗിരിയാണ്.ഇത്തരക്കാര്‍ യാതൊരുവിധ പ്രതിഷേധ പ്രകടനങ്ങളിലും പങ്കെടുക്കുന്നവരല്ല, സമരമെന്ന പേരില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.ഇടതു പാര്‍ട്ടികള്‍ നടത്തുന്ന ഭാരത് ബന്ദ് വെറും തരംതാണ പ്രശസ്തിക്കു വേണ്ടിയുള്ള നാടകമാണെന്നും ഇത്തരം നിലവാരമില്ലാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിലും ഭേദം രാഷ്ട്രീയ രംഗത്തു നിന്നും എന്നെന്നേക്കുമായി വിട വാങ്ങുന്നതാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
West Bengal CM Mamata Banerjee: CPIM has no ideology. Planting bombs on railway tracks is 'gundagardi'. In the name of movement, commuters are being beaten up and stones are being pelted. This is 'dadagiri', not a movement. I condemn this. #BharatBandh pic.twitter.com/wg0Jiac8Nn
— ANI (@ANI) January 8, 2020
റോഡ്‌റെയില്‍ ഗതാഗതം മനഃപൂര്‍വം സ്തംഭിപ്പിക്കുന്ന വാര്‍ത്തകള്‍ പശ്ചിമബംഗാളിന്റെ പല ഭാഗത്തു നിന്നും പുറത്തു വരുന്നുണ്ടെന്നും മമത ബാനര്‍ജിചൂണ്ടിക്കാട്ടി.മമത, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഭാരത ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കാനും, അന്നേദിവസം അരദിവസത്തേയ്ക്കു പോലും കാഷ്വല്‍ ലീവ് നല്‍കില്ലെന്നും കര്‍ശനമായി നിഷ്‌കര്‍ഷിച്ചിരുന്നു.
Discussion about this post