ശബരിമല യുവതി പ്രവേശനത്തില്‍ വിഷയത്തില്‍ ആചാരനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തെന്ന ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിന് പിറകെ നിലപാട് മാറ്റവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും. യുവതി പ്രവേശനം സംബന്ധിച്ച് ഹിന്ദു മത പണ്ഡിതന്മാരുടെ സമിതി നിയോഗിച്ച് സുപ്രിം കോടതി ഉചിതമായ തീരുമാനം എടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ യാതൊരു ചര്‍ച്ചകള്‍ക്കും കാത്ത് നില്‍ക്കാതെ സുപ്രിം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടതെന്ന ആക്ഷേപം ഉയര്‍ന്നു. യുവതി പ്രവേശനത്തിന് അനുകൂലം എന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ആചാരങ്ങള്‍ മാറ്റാനുള്ളതാണെന്ന് ദേവസ്വം മന്ത്രിയും സര്‍ക്കാരും പലതവണ പ്രസ്താവന നടത്തിയിരുന്നു.
മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്-
ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ് തീരുമാനിക്കുക. സര്‍ക്കാരിനെ സംബന്ധിച്ച് ഒരു നിലപാടെയുള്ളു. ആ നിലപാട് 2007 പറഞ്ഞിട്ടുണ്ട്. 2016ല്‍ അത് ആവര്‍ത്തിച്ചു. ഇനിയും സുപ്രിം കോടതി ചോദിച്ചാല്‍ ആ നിലപാട് തന്നെയായിരിക്കും സര്‍ക്കാരിന്റേത്. ആ നിലപാടില്‍ ഞങ്ങള്‍ അടിവരയിട്ട് പറയുന്നത് ഇത് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹിന്ദുമത ധര്‍മ്മത്തില്‍ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായം കൂടി മാനിച്ച് ഉചിതമായ ഒരു തീരുമാനം സുപ്രിം കോടതി തീരുമാനിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്.
നേരത്തെ സുപ്രിം കോടതിയിലും ഉത്തരവ് വന്നതിന് ശേഷം ഹിന്ദു മതപണ്ഡിതന്മാരുമായി ചര്‍ച്ച നടത്തണമെന്ന നിലപാട് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നുവെങ്കില്‍ വിശ്വാസികളെ ബുദ്ധുമുട്ടിലാക്കിയ സാഹചര്യം ഉണ്ടാവുമായിരുന്നില്ലെന്ന വിലയിരുത്തല്‍ ഉയര്‍ന്നിട്ടുണ്ട്.
സുപ്രിം കോടത് ഏഴംഗ ബഞ്ചിന് മുന്നില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നാളെ അടിയന്തിര യോഗം ചേരുന്നുണ്ട്. സുപ്രിം കോടതിയില്‍ പുതിയ സഥ്യവാങ്മൂലം നല്‍കാനാണ് നീക്കം. ആചാരങ്ങളും, വിശ്വാസികളുടെ താല്‍പര്യവും മാനിക്കണമെന്നാണ് ബോര്‍ഡ് നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.












Discussion about this post