എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് മുൻ അസിസ്റ്റന്റ് കമ്മീഷണർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. സിപിഎം സ്ഥാനാർത്ഥിയായി കണ്ണൂർ മുൻ എസിപി ടികെ രത്‌നകുമാർ മത്സരിക്കും. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർവാർഡിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
നവീൻബാബു കേസിൽ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയ സമയത്ത് വിവാദത്തിൽ അകപ്പെട്ടിരുന്നു. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറായിരുന്നു. കേസ് അന്വേഷണത്തിൽ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.













Discussion about this post