പൗരത്വ ഭേദഗതി നിയമത്തിനെ ശക്തമായി അനുകൂലിച്ചു കൊണ്ട് കോച്ച് രവി ശാസ്ത്രി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് വളരെ മുൻപ് തന്നെ കേന്ദ്ര സർക്കാർ വളരെയധികം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അത് കൊണ്ടു തന്നെ ഇതിൽ യാതൊരു പാകപ്പിഴയുമുണ്ടാവില്ലെന്നും രവിശാസ്ത്രി വെളിപ്പെടുത്തി.
പതിനെട്ട് വയസു മുതൽ ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയ തന്റെ ടീമിൽ ഇതുവരെ നാനാവിധ ജാതി മതസ്ഥരുണ്ടായിട്ടുണ്ട്. പക്ഷേ, തങ്ങളെ ചേർത്തുനിർത്തിയത് ഇന്ത്യയെന്ന ചിന്തയാണ്. ഇന്ത്യക്കാരനായി ചിന്തിക്കുന്ന എല്ലാവർക്കും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാതിരിക്കാൻ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു.
നീണ്ട പതിനൊന്നു വർഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച രവിശാസ്ത്രി, നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി സേവനമനുഷ്ഠിക്കുകയാണ്.
Discussion about this post