കോഴിക്കോട്; ഹർത്താൽ ദിനത്തിൽ സർവ്വീസ് നടത്തിയ ബസ്സുകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് ഡി പി ഐ അടക്കമുള്ള സംഘടനകൾ നടത്തിയ ഹർത്താലിനിടെ സർവ്വീസ് നടത്തിയ ബസ്സാണ് കോഴിക്കോട് കുറ്റ്യാടിയിൽ അടിച്ചു തകർത്തത്. പിപി ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം തകര്‍ത്തത്. കുറ്റ്യാടി വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സുകളുടെ ചില്ലുകള്‍ അക്രമികള്‍ അടിച്ച് തകര്‍ക്കുകയും ടയറുകള്‍ കുത്തികീറുകയും ചെയ്തു. ഒരു മാസത്തിനിടെ തകര്‍ത്ത മൂന്നാമത്തെ ബസാണിത്.
ഹര്‍ത്താല്‍ ദിനം കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തിയ പിപി ഗ്രൂപ്പിന്റെ കാമിയോ ബസ് നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടയുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പിപി ഗ്രൂപ്പിലെ ബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം ബസ്സില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ഡിസംബര്‍ 21ന് നാദാപുരം കല്ലാച്ചിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ഗ്‌ളാസുകള്‍ അടിച്ചു തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തിരുന്നു.
ഡിസംബർ 17ന് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താലിൽ ബസ് നിരത്തിലിറക്കിയതിനാണ് ഈ അക്രമങ്ങൾ എന്ന് ആരോപണം ഉയരുന്നു. അതേസമയം ഹർത്താൽ ദിനത്തിൽ സർവ്വീസ് നടത്തിയ ബസ്സുകൾ വ്യാപകമായി തിരഞ്ഞു പിടിച്ച് ആക്രമിക്കപ്പെട്ടിട്ടും എസ് ഡി പി ഐ പ്രവർത്തകർ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടും നിസ്സംഗത തുടരുന്ന അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Discussion about this post