പാക്-അധിനിവേശ കശ്‍മീരിൽ നടന്ന കനത്ത മഞ്ഞിടിച്ചിലിൽ പെട്ട് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ മാത്രം 57 പേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.നീലം താഴ്വരയിലാണ് തിങ്കളാഴ്ച കനത്ത മഞ്ഞിടിച്ചിലുണ്ടായത്.നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് ഈ പ്രദേശങ്ങളിൽ തുടർച്ചയായി മഞ്ഞിടിഞ്ഞു കൊണ്ടിരിക്കുകയാണ്.നിരവധി പാകിസ്ഥാൻ പൗരന്മാരെയും കാണാതായിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോകത്തിലെ ‘ഏറ്റവും അപകടം നിറഞ്ഞ അതിർത്തിപ്രദേശങ്ങളിൽ ഒന്നായ ഈ മേഖലയിൽ മഞ്ഞിടിച്ചിലുണ്ടാവുക സാധാരണമാണ്.2012 ൽ ഗായരി പ്രവിശ്യയിലുണ്ടായ മഞ്ഞിടിച്ചിലിൽ പെട്ട് നൂറ്റി ഇരുപത്തിനാലു പേർ മരിച്ചിരുന്നു.
Discussion about this post