ഐസിസിയുടെ 2019-ലെ മികച്ച ഏകദിന താരമായി രോഹിത് ശര്‍മ്മയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് രോഹിത് ശര്‍മ്മ നടത്തിയത്. ഏഴ് സെഞ്ചുറികള്‍ ആണ് കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ്മ നേടിയത്. ഇതില്‍ അഞ്ചെണ്ണം ലോകകപ്പില്‍ ആണ് നേടിയത്. ടെസ്റ്റിലും രോഹിത് മികച്ച പ്രകടനമാണ് നടത്തിയത്.
ഓസിസിന്റെ പാറ്റ് കമ്മിന്‍സാണ് ഐസിസിയുടെ പോയ വര്‍ഷത്തെ മികച്ച താരം. 59 വിക്കറ്റുകള്‍ ആണ് താരം നേടിയത്. ക്രിക്കറ്റിലെ പരമോന്നത ബഹുമതിയായ ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് ലഭിച്ചു.
Discussion about this post