ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാനുറച്ച് സുപ്രീം കോടതി.കൊണാട്ട് പ്ലേസിലും ആനന്ദ് വിഹാറിലും ‘സ്മോഗ് ടവർ’ സ്ഥാപിക്കാനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കാനായി സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും മൂന്ന് മാസത്തെ സമയം നൽകി.ഒരു നിശ്ചിത പ്രദേശത്തെ വായു മലിനീകരണം കുറയ്ക്കുന്നതിനായി വലിയ തോതിലുള്ള എയർ പ്യൂരിഫയറുകളായി രൂപകൽപ്പന ചെയ്ത കൂറ്റൻ ടവറുകളാണ് സ്മോഗ് ടവറുകൾ.
കേന്ദ്രസർക്കാരാണ് പദ്ധതിയ്ക്ക് ധനസഹായം നൽകേണ്ടതെന്നതിനാൽ, കാലവിളംബം വരുത്താതെ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്ന തരത്തിൽ,പദ്ധതിയെപ്പറ്റി വിശദമായി പഠിക്കാൻ പരിസ്ഥിതി-വനമന്ത്രാലയത്തിനോട് കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് കൊണാട്ട് പ്ലേസിൽ സ്മോഗ് ടവർ സ്ഥാപിക്കുന്നത് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ദില്ലി സർക്കാരിനോട് നിർദ്ദേശിച്ചത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാണിച്ചതു പോലെ ആനന്ദ് വിഹാറിൽ സ്മോഗ് ടവർ സ്ഥാപിക്കാനുത്തരവിട്ട ബഞ്ച് , ഏഴ് ദിവസത്തിനകം ആനന്ദ് വിഹാറിൽ പരീക്ഷണാത്മക ടവർ സ്ഥാപിക്കാൻ 30×30 മീറ്റർ സ്ഥലം വിട്ടുകൊടുക്കാനും ദൽഹി സർക്കാരിനോട് നിർദ്ദേശിച്ചു.
Discussion about this post