തിരുവനന്തപുരം: പൗരത്വ ഭേദഗതിയിലെ സ്യൂട്ട് ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ വിശദീകരണം തൃപ്തിപ്പെടുത്തുന്നതല്ല. ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ പോയത് തെറ്റെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നടപടി നിയമവിരുദ്ധമെന്ന് പറഞ്ഞ ഗവർണർ, സംസ്ഥാനത്തെ നിയമസംവിധാനം തകരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
സർക്കാരിന്റെ പ്രവർത്തനം നിയമപരമാണോ എന്ന് പരിശോധിക്കും. തുടർനടപടികൾ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post