പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കാൻ പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു.ഏഷ്യൻ മേഖലയിലെ ഉന്നത അമേരിക്കൻ നയതന്ത്രജ്ഞ ആലീസ് വെൽസ്, ഇസ്ലാമാബാദ് സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ ആവശ്യം.നാല് ദിവസത്തെ സന്ദർശനത്തിനായാണ് ആലീസ് പാകിസ്ഥാനിലെത്തിയത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയ കക്ഷി ബന്ധത്തിനുള്ള സാധ്യതകൾ കൈവരിക്കുന്നതിനായി പാക് മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യു.എസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
പാകിസ്ഥാൻ മിലിട്ടറിക്ക് വേണ്ടിയുള്ള ഇന്റർനാഷണൽ മിലിട്ടറി എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗ് (IMET) പരിപാടി പുനരാരംഭിക്കുമെന്ന് വാഷിംഗ്ടൺ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായി പാകിസ്ഥാൻ “നുണകളും വഞ്ചനയുമല്ലാതെ മറ്റൊന്നും നൽകുന്നില്ല” എന്ന് ആരോപിച്ച് എല്ലാ സുരക്ഷാ സഹായങ്ങളടക്കം ഈ സഹായം 2018 ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർത്തി വച്ചതായിരുന്നു..
Discussion about this post