ചൈനയിൽ ഭീതി വിതച്ച് വൈറസ് ആക്രമണം തുടരുന്നു. ചൊവ്വാഴ്ച രണ്ടുപേർ കൂടി മരിച്ചതോടെ മരണസംഖ്യ ആറായി. രോഗബാധിത പ്രദേശങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളും വിനോദസഞ്ചാരികളും നഗരത്തിന് അകത്തേക്ക് വരുന്നതും പോകുന്നതും നിരോധിച്ചു.
രോഗബാധയുടെ പ്രഭവകേന്ദ്രമായ ഹ്വാനാൻ സമുദ്രോൽപ്പന്ന മാർക്കറ്റ് പൂർണ്ണമായും സർക്കാരാണ് നിയന്ത്രിക്കുന്നത്. ഈ പ്രദേശം പരിപൂർണ്ണമായി ഒറ്റപ്പെടുത്തിയാണ് സർക്കാർ രോഗപ്രതിരോധ നടപടികൾ എടുക്കുന്നത്. തായ്‌ലൻഡ്,ജപ്പാൻ, സൗത്ത് കൊറിയ,തായ്‌വാൻ,ഓസ്ട്രേലിയ എന്നീ അഞ്ചു രാജ്യങ്ങളിലേക്കും വൈറസ് ബാധ പകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്
Discussion about this post