ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും മുതലെടുത്തു കൊണ്ട് ഹൈന്ദവരെ മതംമാറ്റുന്ന സംഘം കേരളത്തില്‍ ഊര്ജ്ജിതമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതര സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘങ്ങളാണ് ഇതിന് പുറകിലെന്നാണ് സൂചന. സാമ്പത്തിക ക്ലേശങ്ങള്‍ മുതലെടുത്തുകൊണ്ട് പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കൊണ്ടു വരുന്ന ഇത്തരം പാവപ്പെട്ടവരെ, തൃശ്ശൂരിലെ ക്രൈസ്തവ ധ്യാന കേന്ദ്രങ്ങളില്‍ കൂട്ടമായി കൊണ്ടുവന്ന് മതം മാറ്റുന്നുവെന്ന ആരോപണം നേരത്തെ തന്നെയുണ്ട്.
വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഇത്തരമൊരു സംഘത്തെ ഇന്നലെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലില്‍, തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള ഒരു പ്രശസ്ത കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതാണ് തങ്ങളെയെന്നു സംഘത്തിലുള്ളവര്‍ വെളിപ്പെടുത്തിയിരുന്നു.
സ്ത്രീകളടക്കം സംഘത്തിലുള്ള എല്ലാവരും ഒരേ പോലത്തെ കൊന്തയാണ് ധരിച്ചിരുന്നത്. പക്ഷേ, കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകളില്‍, സംഘത്തിലുള്ള എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് മനസ്സിലാകുകയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പണം നല്കി മതംമാറ്റുന്ന സംഘടനകളെ കുറിച്ചുള്ള പരാതികള്‍ മുന്‍പും പുറത്ത് വന്നിട്ടുള്ളതാണ്.
Discussion about this post