കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും,പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സംസാരിക്കുന്നത് ഒരേ രീതിയിലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തുന്ന ഇന്ത്യവിരുദ്ധമായ ചോദ്യങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഉയര്‍ത്തുന്നത്.ജനങ്ങളെ ഇത് വല്ലാതെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആം ആദ്മി പാർട്ടിയും കോൺഗ്രസും ന്യൂനപക്ഷങ്ങളുടെ മനസ്സിൽ വിഷം കലക്കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ഷാഹീന്‍ ബാഗ് പ്രതിഷേധം കോണ്‍ഗ്രസിന്റേയും ആംആദ്മിയുടേയും സൃഷ്ടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും പറഞ്ഞതില്‍ നിന്നും വ്യക്തമാണ്.രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നത് ജനം ശ്രദ്ധിക്കുന്നുണ്ടെന്നും ,”ജിന്ന വാലി ആസാദി അല്ലെങ്കിൽ ഭാരത് മാതാ കി ജയ്” രണ്ടിൽ ഏത് വേണമെങ്കിലും സ്വീകരിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും ജാവദേക്കർ പറഞ്ഞു.
Discussion about this post