ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കളത്തിലിറങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു മഹാറാലികളിലാണ് അമിത് ഷാ ഇന്ന് പങ്കെടുക്കുക.
കഴിഞ്ഞ ദിവസം ബാബര്‍പുര്‍, രോഹ്താസ് നഗര്‍ എന്നിവടങ്ങളിലെ പൊതുസമ്മേളനങ്ങളിലും അമിത്ഷാ പ്രസംഗിച്ചിരുന്നു. കൂടാതെ ഘോണ്ടയിലെ റോഡ്ഷോയിലും അദ്ദേഹം പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയും സജീവമായി രംഗത്തുണ്ട്. ഇന്ന് മൂന്നിടങ്ങളിലാണ് നദ്ദയുടെ നേതൃത്വത്തില്‍ പൊതുസമ്മേളനങ്ങള്‍ നടക്കുക.
Discussion about this post