ബ്രസ്സല്‍സ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച യൂറോപ്യന്‍ യൂണിയന് അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യാനുള്ള അവകാശം യൂറോപ്യന്‍ യൂണിയനില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനിരിയ്ക്കെയാണ് ഇന്ത്യയുടെ പ്രതികരണം.
നിജസ്ഥിതി മനസ്സിലാക്കിയാകണം പ്രതികരണം നടത്തേണ്ടതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. അടുത്തയാഴ്ച യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുന്നതിന് മുമ്പ് വസ്തുതകളെക്കുറിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ യൂറോപ്യന്‍ യൂണിയന് ഇന്ത്യയുമായി ആലോചിക്കണം ഇന്ത്യ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ മാത്രമല്ല കശ്മീരില്‍ യുഎന്‍ രക്ഷാസമിതി പ്രമേയം നടപ്പിലാക്കാനും യൂറോപ്യന്‍ യൂണിയന് ഇടപെടണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post