സി.എ.എ സംബന്ധിച്ച് പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ അകാരണമായി ഭയപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ഭയവും കരുതലും പാകിസ്ഥാനിലുള്ള മത ന്യൂനപക്ഷങ്ങൾക്ക് നേരെ എന്തുകൊണ്ട് കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് മുസ്ലിങ്ങൾ അല്ലാത്തവരെ മാത്രം ക്ഷണിച്ചുകൊണ്ട് പാക്സൈന്യം പരസ്യമിറക്കിയതും, പാകിസ്ഥാനിൽ തകർക്കപ്പെടുന്ന നിരവധി ക്ഷേത്രങ്ങളും, പെൺകുട്ടികളടക്കം പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളും അദ്ദേഹം ഉദാഹരണമായി എടുത്തു കാട്ടി. ഡൽഹിയിൽ നടന്ന എൻസിസി റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
നരേന്ദ്രമോദി പാകിസ്ഥാൻ ഇന്ത്യയ്ക്ക് എതിരായി നടത്തിയ മൂന്ന് യുദ്ധങ്ങളിലും ദയനീയമായി പരാജയപ്പെട്ടത് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, പാകിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യൻ സായുധസേനയ്ക്ക് 10 -12 ദിവസത്തിൽ കൂടുതൽ വേണ്ടെന്നും ഓർമിപ്പിച്ചു.
“ഇതുവരെ ഭരിച്ച നാല് കുടുംബ ഭരണകൂടങ്ങൾ കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് എന്താണ് ചെയ്തത്.? പരിഹരിക്കാൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല പ്രശ്നം പരമാവധി രക്ഷിക്കാനാണ് ശ്രമിച്ചത്. ഇതിന്റെ ഫലമായി വളർന്ന മതഭീകരത കാരണം ആയിരക്കണക്കിന് ആൾക്കാരാണ് വീടും കൂടും നാടും വീടും വിട്ട് പാലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടത് ” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post