ബംഗളൂരു: ഡിസ്കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പരിക്ക്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച മുതലാണ് ഷൂട്ട് ആരംഭിച്ചത്. താരത്തിന് പരിക്കേറ്റതിനാല്‍ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു. 28നും 30നും പകല്‍ സമയം ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.
വനത്തിലുള്ള ചിത്രീകരണത്തിന് ഡിസ്കവറി ചാനല്‍ ടീമിന് കര്‍ശന നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകരുത്. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്.
Discussion about this post