യുവമോര്‍ച്ച നേതാവ് സന്ദീപ വാര്യരെ ചാനല്‍ ചര്‍ച്ചയില്‍ ക്ഷണിച്ച് വരുത്തി അപമാനിച്ചുവെന്നാരോപിച്ച് മാതൃഭൂമി ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ വന്‍ പ്രതിഷേധം. അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പേജില്‍ ഉയരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൈപറ്റിയാണ് മാതൃഭൂമി അവതാരകന്‍ ചര്‍ച്ച നടത്തുന്നതെന്നാണ് ചിലരുടെ ആരോപണം. സന്ദീപ് വാര്യരോട് അവതാരകന്‍ ചെയ്തത് മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്ത കാര്യമാണെന്നും ചിലര്‍ വ്യക്തമാക്കുന്നു.
ഇടത് സഹയാത്രികനായ വേണു സിപിഎമ്മിന് വേണ്ടി കുഴലൂത്തു നടത്തുകയാണ്. ഇത്തരം ചര്‍ച്ചയില്‍ നിന്ന് തന്റെ പ്രതിഷേധം അറിയിച്ച് ഇറങ്ങി പോയ സന്ദീപ് വാര്യര്‍ ചുണക്കുട്ടിയാണ്. മാതൃഭൂമി ചര്‍ച്ചകളില്‍ ബിജെപി നേതാക്കളാരും പങ്കെടുക്കരുത് തുടങ്ങിയ കമന്റുകളും പേജില്‍ നിറയുന്നുണ്ട്.

ഇന്നലെ രാത്രി എട്ടിന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സന്ദീപ് വാര്യരെ അപമാനിക്കുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയത്. തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു വേണുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വാക്ക് പോലും പിന്‍വലിക്കില്ല എന്നായിരുന്നു വേണുവിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു.
ചര്‍ച്ച ബഹിഷ്‌ക്കരിച്ചതിന് പിന്തുണയും അഭിന്ദനവും അറിയിച്ച് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലും കമന്റുകളുടെ പ്രവാഹമാണ്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ വേണുവിന്റെ വിവേചനപരമായ നിലപാട് സന്ദീപ് വാര്യര്‍ പൊളിച്ചടുക്കിയിരുന്നു. ഇതിന് പകരമായി ഇന്നത്തെ ചര്‍ച്ചയില്‍ സന്ദീപിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് റഹീമിനൊപ്പം ചേര്‍ന്ന് ധാര്‍മ്മികതയില്ലാത്ത നിലപാട് വേണുവെടുത്തുവെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച ബഹിഷ്‌ക്കരിക്കും മുമ്പ് ഇക്കാര്യം സന്ദീപ് വാര്യരും ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/mbnewsin/videos/915940962142093













Discussion about this post