ഇന്ത്യയിൽ ആദ്യത്തെ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, രോഗബാധിതയായ പെൺകുട്ടിയുടെ നില മെച്ചപ്പെടുന്നുവെന്ന് അധികൃതർ.ഇന്നലെ വൈകിട്ടോടു കൂടി തൃശൂർ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പെൺകുട്ടിയെ മാറ്റിയിരുന്നു. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് കുട്ടിയും മാറ്റിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ, രോഗം ബാധിച്ച പെൺകുട്ടിയുടെ നില അപകടകരമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. മുൻകരുതൽ നടപടി ശക്തമാക്കുന്നതിനായി ശനിയാഴ്ച, തൃശ്ശൂർ കലക്ടറേറ്റിൽ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
Discussion about this post