ബ്രെക്സിറ്റ് യാഥാർഥ്യമാകുന്നു.ദീർഘകാലത്തെ പരിശ്രമങ്ങളുടെ ഫലമായി ബ്രിട്ടൻ ഇന്ന് യൂറോപ്യൻ യൂണിയൻ വിടും. അന്താരാഷ്ട്ര ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ അവസാനമാകും. യൂറോപ്യൻ ട്രേഡ് യൂണിയൻ വിട്ട് പുറത്തുകടക്കാനുള്ള തെരേസാ മേ ബോറിസ് ജോൺസൺ എന്നിവരടക്കമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ദീർഘകാല സ്വപ്നമാണ് ബ്രെക്സിറ്റ്.
ഇന്ന് രാത്രി 11 മണിക്ക് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് ഔദ്യോഗികമായി പുറത്തു കടക്കുന്നതോടെ 47 വർഷത്തെ ബന്ധമാണ് ഇല്ലാതാവുന്നത്. ഇതോടെ യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ഇനി ബ്രിട്ടനു ബാധകമാവില്ല. എങ്കിലും കസ്റ്റംസ്, വ്യാപാരബന്ധങ്ങൾ താൽക്കാലികമായി പഴയപോലെ തുടർന്ന് പോകും.യൂറോപ്യൻ യൂണിയൻ പാർലമെന്റിലുള്ള ബ്രിട്ടീഷ് പ്രതിനിധികളും ഇന്നത്തോടെ പടിയിറങ്ങും.













Discussion about this post