ഇന്ത്യക്ക് പുറമേ ബ്രിട്ടനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായി സംശയിച്ചിരുന്നവരിൽ രണ്ടുപേർക്ക് കൊറോണ വൈറസ് ബാധിച്ച താണെന്ന് പരിശോധനയിൽ തെളിഞ്ഞു.
രണ്ടുപേരും ഒരേ കുടുംബാംഗങ്ങൾ തന്നെയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വെളിപ്പെടുത്തി.രോഗബാധിതരെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. ഇതോടുകൂടി, ചൈനയിൽ ആരംഭിച്ച വൈറസ് പടർന്നു പിടിച്ച രാജ്യങ്ങളുടെ എണ്ണം 18 ആയി.













Discussion about this post