യുണൈറ്റഡ് കിംഗ്ഡം വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ വിട്ടു. ബ്രിട്ടന്റെ ഈ നിലപാടിനെ അനുകൂലിക്കുന്ന ‘ബ്രെക്സിറ്റേഴ്സ്’ എന്നറിയപ്പെടുന്ന ബ്രെക്സിറ്റ് അനുകൂലികൾ “സ്വാതന്ത്ര്യദിനം ” പ്രഖ്യാപിച്ച് വിജയം ആഘോഷിച്ചു.
ബെൽജിയത്തിലെ ബ്രസൽസിൽ,യൂറോപ്യൻ യൂണിയന്റെ തലസ്ഥാനത്ത് വച്ചാണ് ബ്രെക്സിറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.ബ്രിട്ടന്റെ ഈ തീരുമാനത്തോടെ യൂറോപ്യൻ യൂണിയന് നഷ്ടപ്പെടുന്നത് സമ്പദ്‌വ്യവസ്ഥയുടെ 15 ശതമാനവും, അന്താരാഷ്ട്ര സാമ്പത്തിക തലസ്ഥാനമായ ലണ്ടനും, പ്രതിരോധത്തിന് വേണ്ടി ഏറ്റവും പണം ചിലവഴിക്കുന്ന അംഗത്തെയുമാണ്.













Discussion about this post