കൊറോണ ബാധിത പ്രദേശമായ വുഹാനിൽ നിന്നും ഇന്ത്യ മടക്കികൊണ്ടുവന്നവരിൽ ഏഴ് മാലിദ്വീപ് സ്വദേശികളും.323 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് പൗരന്മാരെയും എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കയറ്റുന്നുണ്ടെന്ന് രക്ഷപ്രവർത്തകർ അറിയിച്ചിരുന്നു.
ചൈനയിലെ കൊറോണ വൈറസ് ബാധയ്ക്കിടയിൽ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയതിന് മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ചു.മാരകമായ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ ചൈനയിലേക്ക് അയച്ച രണ്ടാമത്തെ എയർ ഇന്ത്യ വിമാനമാണിത്.













Discussion about this post