വൈറസ് ബാധയുണ്ടെന്ന് സംശയമുള്ള ഒരുപാട് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം വ്യക്തികളുടെ കുടുംബങ്ങളിൽ വിവാഹങ്ങൾ പോലുള്ള ഏതെങ്കിലും പ്രവർത്തനങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, അത്തരം പരിപാടികൾ ഒഴികഴിവില്ലാതെ മാറ്റിവയ്ക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ അഭിപ്രായപ്പെട്ടു.”നമ്മൾ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്, നൂറുകണക്കിന് പേർ വരുന്ന ഇത്തരം ചടങ്ങുകളിലൂടെ രോഗം പടർന്നാൽ അത് നമ്മൾക്ക് വളരെ ബുദ്ധിമുട്ടായിത്തീരും, ”മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട വ്യക്തിയുടെ റിസൾട്ട് പോസിറ്റീവാണെന്നും കൊറോണതന്നെയാണോ എന്ന സ്ഥിരീകരണത്തിനു കാത്തിരിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.
കൊറോണ വൈറസിന്റെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണെന്നും കേന്ദ്രം പത്രക്കുറിപ്പിൽ പറഞ്ഞിരുന്നുവെങ്കിലും, പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ റിപ്പോർട്ട് സംസ്ഥാനം കാത്തിരിക്കുകയാണെന്നാണ് കെ.കെ ശൈലജ പത്രസമ്മേളനത്തിൽ പറഞ്ഞത്.
Discussion about this post