കൊറോണ നിയന്ത്രണാതീതമായി തുടരുന്നതിനിടെ, ചൈനീസ് യാത്രികർക്ക് ഇ-വിസ നിഷേധിച്ച് ഇന്ത്യ. ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്.സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ചൈനീസ് പൗരന്മാർക്കും, ചൈനയിലുള്ള മറ്റു വിദേശരാജ്യങ്ങളിലെ പൗരന്മാർക്കും ഇന്ത്യ വിസക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയത്.
അമേരിക്കയടക്കമുള്ള മറ്റു പല രാജ്യങ്ങളും മുൻപേ തന്നെ ഈ നിരോധനമേർപ്പെടുത്തിയിരുന്നു. 304 പേരുടെ ജീവനെടുത്ത കൊറോണ വൈറസ്,ഇന്ത്യയിലടക്കം 25 രാജ്യങ്ങളിലായി പതിനയ്യായിരത്തോളം പേരെ ബാധിച്ചു കഴിഞ്ഞു.
Discussion about this post