ജിദ്ദ: ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ സൗദിയില്‍ ഇറങ്ങി. ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സുമായി സഹകരിച്ച് ജൂലായ് അവ,ാനവാരം അരങ്ങേരഇയ വ്യോമാഭ്യാസത്തിന് ശേഷമാണ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സൗദിയില്‍ ഇറങ്ങിയത്. പടിഞ്ഞാറന്പ്രവിശ്യയിലെ ത്വായിഫ് കിങ് ഫഹദ് വ്യോമസേനാ താവളത്തിലാണ് വിമാനങ്ങള്‍ ഉള്ളത്.
സുഖോയ് യുദ്ധവിമാനങ്ങളും സി 17 ഗ്ളോബ് മാസ്റ്റേഴ്സ് കാര്‍ഗോ, സി 130 ഹെര്‍ക്കുലിസ്, ഐ.എല്‍. 78 വിമാനങ്ങള്‍ എന്നിവ ഈ വ്യോമസേനാ വ്യൂഹത്തില്‍ ഉള്‍െപ്പടുന്നു.ഇന്തോ- സൗദി പ്രതിരോധ ഉടമ്പടിയിലെ നാഴികക്കല്ലാണ് ഇതെന്ന് റിയാദിലെ ഇന്ത്യന്സ്ഥാനപതിയുെട ചുമതല വഹിക്കുന്ന ഹേമന്ത് കൊടല്വാര് പറഞ്ഞു.ഇപ്പോഴത്തെ സൗദി ഭരണാധികാരി സല്മാന് രാജാവ് 2014ല്‍ കിരീടാവകാശിയായിരിക്കെ നടത്തിയ ഡല്‍ഹി സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചതാണ് ഉഭയകക്ഷി പ്രതിരോധസഹകരണ ഉടമ്പടി.
Discussion about this post