ഡല്‍ഹി: 19.78 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം 2014-15 സാമ്പര്‍ത്തിക വര്‍ഷത്തില്‍ രാജ്യത്തിന് ലഭിച്ചതായി വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിനുശേഷം 12 വിദേശരാജ്യങ്ങളാണ് ഇന്ത്യയില്‍ 9.78 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ഇന്ത്യന്‍ കമ്പനികള്‍ 3.42 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം വിദേശരാജ്യങ്ങളിലും നടത്തിയിട്ടുണ്ട്. ഭൂട്ടാന്, ബ്രസീല്‍, നേപ്പാള്‍, ജപ്പാന്, യുഎസ്, മ്യാന്മര്, ഓസ്ട്രേലിയ,ഫിജി, മൗറീഷ്യസ്,ശ്രീലങ്ക , സിംഗപൂര്‍ എന്നിവിടങ്ങളാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രധാനമായും നിക്ഷേപം നടത്താനായി തിരഞ്ഞെടുത്തത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ലഭിച്ച മൊത്ത വിദേശ നിക്ഷേപം 75.71 ബില്യണ്‍ ഡോളറും വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ നിക്ഷേപം 6.42 ബില്യണ്‍ ഡോളറും ആണെന്നും നിര്‍മ്മല സീതാരാമന് രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ 27 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 30.93 ബില്യണ്‍ ഡോളര്‍ അധികം.
മന്ത്രാലയത്തിനുകീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ 47 ഫയലുകള്‍ കാണാതായതിനെ തുടര്‍ന്നുള്ള കേസിന്റെ അന്വേഷണപുരോഗതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ 5 എണ്ണം ഒഴികെയുള്ള ഫയലുകള്‍ ലഭ്യമാണെന്നും 30-35 വര്‍ഷം പഴക്കമുള്ള ഫയലുകളാണ് കാണാതായിരിക്കുന്നതെന്നും നിര്‍മ്മല സീതാരാമന് അറിയിച്ചു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ പരിഗണനയിലാണ് കേസ്. അന്വേഷണത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും സീതാരാമന് പറഞ്ഞു.
Discussion about this post