ഉത്തർപ്രദേശിലെ ലക്നോവിൽ നടക്കുന്ന ഡിഫൻസ് എക്സ്പോ-2020 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.ദേശീയവും അന്തർദേശീയവുമായ ആയിരത്തിലധികം പ്രതിരോധ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രതിരോധ മേളയ്ക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഉത്തർപ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണ കേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തീവ്രവാദം, സൈബർ ആക്രമണങ്ങൾ എന്നീ കുറ്റങ്ങൾക്ക് തടയിടാൻ ഈ മേഖലകളിലെല്ലാം പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇന്ത്യ അക്കാര്യത്തിൽ ഒട്ടും പുറകിലല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ, പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി 17, 000 കോടിയായി ഉയർന്നിട്ടുണ്ട്.വരാൻപോകുന്ന അഞ്ചുവർഷത്തിനുള്ളിൽ 35,000 കോടിയായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.










Discussion about this post