തമിഴ് നടൻ വിജയ് ആദായനികുതിവകുപ്പിന്റെ കസ്റ്റഡിയിൽ. കടലൂരിലെ ഷൂട്ടിങ് സെറ്റിൽ നിന്നാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്.
മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിന്നാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്.
എജിഎസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടപടി. ബിഗിൽ സിനിമയുടെ നിർമ്മാതാക്കളാണ് എജിഎസ് ഫിലിംസ്.
സംഭവവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്.
Discussion about this post