തുർക്കിയിലെ ഇസ്താംബൂളിൽ, ലാൻഡിങ്ങിനിടയിൽ തകർന്ന് വീണ വിമാനത്തിൽ നിന്നും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.ഇസ്താംബൂളിലെ സബീന ഗോക്കർ വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്.
തുർക്കിഷ് വിമാനക്കമ്പനിയായ പെഗാസസ് എയർലൈൻസിന്റെ ബോയിങ് 737-800 വിമാനമാണ് ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നി നീങ്ങി തകർന്നുവീണത്. മൂന്നായി പിളർന്ന വിമാനത്തിന് തീപിടിച്ചുവെങ്കിലും ഉടനെ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും വിമാനത്തിലുണ്ടായിരുന്ന 177 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് വിമാനത്താവളം രക്ഷാപ്രവർത്തനത്തിന് വേണ്ടി അടച്ചിട്ടു.













Discussion about this post