വാഷിങ്ടന്‍: ഡെമോക്രാറ്റുകള്‍ക്ക് വന്‍ തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റില്‍ വിജയം കാണുകയായിരുന്നു.
ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് 52 നെതിരെ 48 , 47 നെതിരെ 53 വോട്ടുകള്‍ക്കാണു പ്രതിപക്ഷ നീക്കം തടഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തി, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നി ആരാേപണങ്ങളില്‍ വെവ്വേറെ വോട്ടിംഗ് നടത്തി ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post