രജനീകാന്തിനെ രൂക്ഷമായി പരിഹസിച്ച് കാർത്തി ചിദംബരം. താൻ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ പോവുകയാണെന്ന നാട്യം ഇനി വേണ്ട. ബിജെപിയിൽ ചേർന്നു കൊള്ളൂ, ഈ നാടകത്തിൽ നിന്ന് ഞങ്ങളെ മോചിതനാക്കി എന്നാണ് കാർത്തി ചിദംബരം പരിഹസിച്ചത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കാർത്തി ചിദംബരം ഇങ്ങനെ കുറിച്ചത്.
പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങളെ യാതൊരു രീതിയിലും ബാധിക്കില്ല എന്ന് ഉറപ്പുനൽകി രജനികാന്ത് ഇന്നലെ രംഗത്തുവന്നിരുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അവർക്ക് വേണ്ടി ആദ്യം രംഗത്ത് ഇറങ്ങുന്നത് താൻ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് കാർത്തി ചിദംബരത്തെ പ്രകോപിതനാക്കിയത്.
Discussion about this post