തിരുവനന്തപുരം: സംസ്ഥാന ബജറ്റ് രാവിലെ ഒന്പതിനു ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജുകളും ഫീസുകളും അടക്കം വര്‍ധിപ്പിച്ചു സ്വന്തമായി അധിക വരുമാനം കണ്ടെത്തുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണു സൂചന.
ഫീസുകളും സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സര്‍വീസ് ചാര്‍ജ് അടക്കമുള്ളവയും ഉയരുമെന്നാണു സൂചന. ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തുന്നതു പരിഗണനയിലുണ്ട്.
അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്നു നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post