ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചന്റെ വധത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പ്രതികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്തും രണ്ടാം ഭാര്യയായ സ്‌മൃതി ശ്രീവാസ്തവയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് രഞ്ജിത്തിന്റെ വധത്തിനു കാരണമായത്. ഇതേതുടർന്ന് സ്മൃതി, തന്റെ സുഹൃത്തിന്റെ ഡ്രൈവറെ രഞ്ജിത്ത് ബച്ചനെ വധിക്കാൻ ഏൽപ്പിക്കുകയായിരുന്നു.2016 മുതൽ വേർപിരിഞ്ഞ ജീവിക്കുന്ന ഇവർക്ക് നാലു വയസ്സുള്ള ഒരു കുഞ്ഞുണ്ട്.
ഫെബ്രുവരി രണ്ടിന് പ്രഭാതസവാരിക്കിറങ്ങിയ രഞ്ജിത്ത് ബച്ചൻ, ഗ്ലോബ് പാർക്കിന് സമീപം തലയ്ക്ക് വെടിയേറ്റ് മരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായെന്ന് യു.പി പോലീസ് വെളിപ്പെടുത്തി










Discussion about this post