ബോഡോ തീവ്രവാദികളുടെ ഭീഷണി അവസാനിപ്പിച്ച ബോഡോ സന്ധിയോടെ, ആസാമിൽ ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച, ആസാമിലെ കൊക്രജാർ ജില്ലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങൾ ഇവിടെ നടപ്പാക്കാൻ സഹായിച്ച സുസ്ഥിര സമാധാനത്തിന്, 130 കോടി ഇന്ത്യൻ ജനങ്ങൾ, നിങ്ങൾക്ക് നന്ദി പറയുന്നു” എന്ന് പ്രധാനമന്ത്രി ബോഡോ നേതാക്കൾക്ക് നന്ദി അറിയിച്ചു. പൗരത്വ ഭേദഗതി നിയമം വളച്ചൊടിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച മോദി, ആസാം അക്കോർഡ് വസ്തുനിഷ്ഠമായി നടപ്പിലാക്കുമെന്ന് ആസാം ജനതയ്ക്ക് ഉറപ്പു നൽകി.
Discussion about this post