ജപ്പാനിലെ തീരത്തെ ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ 61 പേർക്ക് കൊറോണ ബാധ.വൈറസ് ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.ആയിരക്കണക്കിന് യാത്രക്കാരും ജോലിക്കാരും രണ്ടാഴ്ചയായി തീരത്തടുക്കാതെ കപ്പലിൽ തന്നെ കഴിയുന്നു.
ഡയമണ്ട് പ്രിൻസസിൽ നിന്ന് കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ ഇറങ്ങിയ മുൻ യാത്രക്കാരന് കൊറോണ വൈറസ് രോഗം കണ്ടെത്തിയതിനെത്തുടർന്ന് കപ്പൽ ജപ്പാന് സമീപം നകൂരമിടുകയായിരുന്നു.ജപ്പാനീസ് അധികൃതർ കപ്പലിലെ 273 പേരെ പരിശോധനയ്ക്കു വിധേയരാക്കിയപ്പോഴാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ജപ്പാനിലെ തീരത്ത് എത്തിയ കപ്പലിൽ 3,700 ലധികം യാത്രക്കാരും ജോലിക്കാരുമുണ്ട്.
Discussion about this post