മോഹന വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇങ്ങനെ ഒരു പദ്ധതിയുടെ പിറകിൽ. വ്യാജ മരുന്നുകളും, അത്ഭുത രോഗശാന്തിയും പോലുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ വേണ്ടി, ആക്ഷേപകരമായ പരസ്യങ്ങൾ നിയന്ത്രിക്കുന്ന നിയമം പുനർനിർവ്വചിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
ചർമം വെളുപ്പിക്കുന്ന അവകാശവാദമുള്ള പരസ്യങ്ങൾ, അകാലവാർധക്യം തടയുന്നവ, ഓർമ്മശക്തി കൂട്ടൽ, അകാലനര, ഉദ്ധാരണശേഷി, വന്ധ്യതമാറ്റൽ , അമിതവണ്ണം, തലച്ചോറിന്റെ പ്രവർത്തനശേഷി കൂട്ടൽ എന്നിങ്ങനെ പലതരം അവകാശവാദങ്ങൾ ഉന്നയിക്കുന്ന പരസ്യങ്ങളും, സർക്കാർ നിഷ്കർഷിക്കുന്ന പട്ടികയിലെ 78 രോഗങ്ങൾക്ക് മരുന്നാണെന്ന് അവകാശപ്പെടുന്ന പരസ്യങ്ങളും ഇറക്കി ജനങ്ങളെ വഞ്ചിച്ചാൽ, അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും വരെ ലഭിക്കുന്ന നിയമമാണ് അണിയറയിൽ ഒരുങ്ങുന്നത്.










Discussion about this post