ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്.672 സ്ഥാനാർഥികളുടെ വിധി നിർണ്ണയിച്ചു കൊണ്ട് രാജ്യതലസ്ഥാനത്ത് വോട്ടിംഗ് ആരംഭിച്ചു.70 മണ്ഡലങ്ങളിലായി 672 സ്ഥാനാർത്ഥികളാണ് ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കാലത്ത് 8:00 മുതൽ വൈകിട്ട് ആറു മണി വരെ നീണ്ടു നിൽക്കുന്ന പോളിംഗിൽ,1.47 കോടി വോട്ടർമാർ വോട്ട് ചെയ്യുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഡൽഹി പോലീസ് ഒരുക്കിയിട്ടുള്ളത്. പ്രക്ഷോഭ മേഖലയായ ഷഹീൻ ബാഗിലും ആയിരക്കണക്കിന് പോലീസുകാർ സർവ്വ സജ്ജരായി നിൽക്കുന്നുണ്ട്.











