കേരളാബജറ്റിനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്‌ററ്. കെഎം മാണിയുടെ പ്രതിമനിര്‍മ്മിക്കാന്‍ അഞ്ചുകോടി മാറ്റിവെച്ച സംസ്ഥാന ബജറ്റിലെ തീരുമാനത്തിനെതിരെയാണ് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹാസം ഉയര്‍ത്തിയിരിക്കുന്നത്.
കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദര്‍ശ രാഷ്ട്രീയത്തിന്റെ അപ്പൊസ്‌തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കല്‍ മാണി സാറിന്റെ സ്മരണ നിലനിര്‍ത്താന്‍ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു എന്നാണ് ഫെയ്‌സ്ബുക്ക് തുടങ്ങുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വഞ്ചനയിലും ജോസഫ് ഗ്രൂപ്പിന്റെ കുതികാല്‍ വെട്ടിലും മനംനൊന്ത് കഴിയുന്ന ജോസ് കെ മാണിയും മലയോര കര്‍ഷകരും ഇതോടെ ഇടതുപക്ഷ മുന്നണിയില്‍ ചേക്കേറും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തിപകരും എന്നാണ് പ്രതീക്ഷയെന്നും പോസ്റ്റില്‍ പറയുന്നു.
ജോസ്‌മോനു മാനസാന്തരമുണ്ടാകുന്ന പക്ഷം തിരുവനന്തപുരത്തും പാലായിലും മാണി സാറിന്റെ ഓരോ പ്രതിമ സ്ഥാപിക്കാനും വിരോധമില്ല. നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാമായിരുന്നുവെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2535920599870984/?type=3&theater












Discussion about this post