ഡല്‍ഹി; രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു.ജനാധിപത്യ ഉത്സവം ആഘോഷിക്കൂ എന്നൂ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. പോളിങ്ങ് റെക്കോഡിലെത്തിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.
ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് 11ന് ആണ്. ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബിജെപിയും എഎപിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥയിലേക്കാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് എത്തിനില്‍ക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നു.
दिल्ली विधानसभा चुनाव के लिए आज मतदान का दिन है। सभी मतदाताओं से मेरी अपील है कि वे अधिक से अधिक संख्या में लोकतंत्र के इस महोत्सव में भाग लें और वोटिंग का नया रिकॉर्ड बनाएं।
Urging the people of Delhi, especially my young friends, to vote in record numbers.
— Narendra Modi (@narendramodi) February 8, 2020
Discussion about this post