കൊച്ചി: കൊറോണ ഭീഷണിയില്‍ ചൈനയിലെ കുമിംഗ് വിനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് കുമിംഗ് വിമാനത്താവളത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് വിഷയത്തില്‍ ഇടപെട്ട് നീക്കങ്ങള്‍ നടത്തിയത്. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെത്താനുള്ള വഴി തുറന്നത്.
പതിനഞ്ച് വിദ്യാര്‍ഥികളെയാണ് ബാങ്കോക്ക് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ആവശ്യമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്കയച്ചു. വീടുകളിലും ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനായി കുമിംഗ് വിമാനത്താവളത്തിലെത്തിയ വിദ്യര്‍ത്ഥി സംഘത്തിന് വിമാനത്തില്‍ കയറാനായില്ല. തിരിച്ച് ഹോസ്റ്റലിലേക്കും ഇവര്‍ക്ക് പോകാനായില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടു. ഇതോടെ സഹായമഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
Discussion about this post