അഞ്ചുലക്ഷത്തോളം ഇന്ത്യക്കാരുടെ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് സംബന്ധിച്ച സകല വിവരങ്ങളും ഡാർക്ക് വെബ്ബിൽ വില്പനയ്ക്ക്. കാർഡ് നമ്പർ,സിവിവി കോഡുകൾ, കാർഡ് ഉടമയുടെ പേര്, ഇമെയിൽ അഡ്രസ്സുകൾ എക്സ്പെയറി ഡേറ്റ് തുടങ്ങി സകല വിവരങ്ങളും അടങ്ങിയ പാക്കേജാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഗ്രൂപ്പ് ഐബി എന്ന സിംഗപ്പൂർ കേന്ദ്രീകൃത സൈബർ സുരക്ഷാ സ്ഥാപനമാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗങ്ങൾ റിസർവ്വ് ബാങ്ക് അടക്കം എല്ലാ ബാങ്കുകളെയും വിവരം അറിയിച്ചിട്ടുണ്ട്. ഇടപാടുകളിൽ കനത്ത ജാഗ്രത പുലർത്താനും ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകത്ത് നടക്കുന്ന തൊണ്ണൂറു ശതമാനം കമ്പ്യൂട്ടർ അധിഷ്ഠിത സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും ഉറവിടം ഡാർക്ക് വെബ്ബാണ്. ഗൂഗിൾ,യാഹു മുതലായ സാധാരണ സെർച്ച് എഞ്ചിനുകൾ കൊണ്ട് എത്തിച്ചേരാൻ സാധിക്കാത്ത ഇന്റർനെററ്റിലെ മേഖലയാണ് ഡാർക്ക് വെബ് എന്നറിയപ്പെടുന്നത്.













Discussion about this post