ചെന്നൈ-മംഗളുരു സൂപ്പർഫാസ്റ്റ്, മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ വൻകവർച്ച. ഡയമണ്ട് അടക്കം 60 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർച്ച പോയി. ചെന്നൈ സൂപ്പർഫാസ്റ്റിൽ, എസി കമ്പാർട്ട്മെന്റിൽ മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചെന്നൈ സ്വദേശിയായ പൊന്നിമാരന്റെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്.
അതേസമയം, മലബാർ എക്സ്പ്രസിൽ കവർച്ചയക്കിരയായത് പയ്യന്നൂർ സ്വദേശിയാണ്.പരാതിക്കാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന ട്രെയിനുകളാണ് രണ്ടും എന്നതിനാൽ, ഒരു സംഘമാണോ കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ യാത്രക്കാരുടെ കൈവശമുണ്ടെന്ന് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് പോലീസ് നിഗമനം










Discussion about this post