ഡല്‍ഹി: ദല്‍ഹി ചാന്ദ്‌നിചൗക്കില്‍ നിന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അല്‍ക്കലംബ ആംആദ്മി പ്രവര്‍ത്തകനെ പരസ്യമായി അടിച്ചു. മുന്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ കൂടിയായ അല്‍ക്ക ലംബ പോളിംഗ് ബൂത്തിലേക്ക് പോവുന്നതിനിടെയാണ് എഎപി പ്രവര്‍ത്തകനെ അടിച്ചത്. തന്റെ മകനെകുറിച്ച് അസഭ്യം പറഞ്ഞതിനാണ് അടിച്ചതെന്ന് അല്‍ക്കലംബ പറഞ്ഞു. ശേഷം അല്‍ക്ക പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. അരവിന്ദ് കെജ്‌രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അല്‍ക്കലംബ എഎ പി വിട്ടത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.










Discussion about this post