കേരളത്തിൽ വയനാട് ജില്ലയിലെ മാനന്തവാടിയിൽ പട്ടാപ്പകൽ മാവോയിസ്റ്റ് പ്രകടനം. മാനന്തവാടിയിലെ കമ്പമലയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. പ്രകടനത്തോടൊപ്പം കവലയിൽ ഇവർ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. സിപിഎം മാവോയിസ്റ് കബനി എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഏഴു പേരടങ്ങിയ സംഘം കവലയിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങിയ സംഘത്തിലെ എല്ലാവരും ആയുധധാരികളായിരുന്നു.’കമ്പമല തൊഴിലാളികൾ ശ്രീലങ്കക്കാരല്ല, പൗരത്വം പരിശോധിക്കാൻ എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടും’ എന്നെഴുതിയ പോസ്റ്ററുകളാണ് കവലയുടെ നാനാഭാഗത്തും ഇവർ ഒട്ടിച്ചത്. തണ്ടർബോൾട്ട് കമാൻഡോകളും പോലീസും ഊർജിതമായ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
Discussion about this post