ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 803 ആയി. ശനിയാഴ്ച മാത്രം 81 പേര് ആണ് മരിച്ചത്. 34,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2003-ലെ സാര്‍സ് ബാധയേറ്റുള്ള മരണത്തേക്കാള്‍ കൂടുതലാണിത്.
കൊറോണയെ തുടര്‍ന്നു 19 വിദേശികളും ചൈനയില്‍ ചികിത്സ തേടിയിട്ടുണ്ട്. നാല് പാക്കിസ്ഥാന്‍കാരും ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരാളും ആണ് ചികിത്സയിലുള്ളത്.
Discussion about this post